കോട്ടയം ∙ ഗര്‍ഭിണിയായ യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം കോട്ടയം അതിരമ്പുഴയ്ക്ക് സമീപം റബര്‍ തോട്ടത്തില്‍ ഉപേക്ഷിച്ചു. നീണ്ടൂര്‍ സ്വദേശിനിയായ യുവതിയാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. കഴുത്തില്‍ ചരടുമുറുക്കി ശ്വാസംമുട്ടിച്ചാണ് കൊലനടത്തിയതെന്നു വ്യക്തമായി.
തോട്ടത്തിലെ ടാപ്പിങ് തൊഴിലാളിയായ തമിഴ്നാട്ടുകാരനാണ് മൃതദേഹം ആദ്യം കണ്ടത്. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. കോട്ടയം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഇൻക്വസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.