കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

263

സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് സംബന്ധിച്ച പരാതിയില്‍ കേസെടുക്കാനുള്ള സിംഗിള്‍ബെഞ്ച്​ ഉത്തരവിനെതിരെ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പിച്ച ഹൈകോടതി ഇന്ന് പരിഗണിക്കും. ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്ബാടം നല്‍കിയി ഹര്‍ജിയും കര്‍ദ്ദനാളി​ന്‍റെ ഹര്‍ജിക്കൊപ്പം പരിഗണിക്കും. ചീഫ് ജസ്റ്റിസ് ആന്‍റണി ഡൊമനിക് അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്. കേട്ടു കേള്‍വിയുടെ അടിസ്​ഥാനത്തില്‍ നല്‍കിയ പരാതിയില്‍ കേസ് എടുക്കാനുള്ള സിംഗിള്‍ബെഞ്ചിന്റെ വിധി നിയമപരമായി നില നില്‍ക്കില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ അപ്പീല്‍ നല്‍കിയിട്ടുള്ളത്​. എറണാകുളം – അങ്കമാലി അതിരൂപതയിലെ ഭൂമിയുടെ വില്‍പന സംബന്ധിച്ച വിവരങ്ങള്‍ പരാതിക്കാരന് വ്യക്തിപരമായി നേരിട്ടറിയില്ലെന്ന്​ അപ്പീല്‍ ഹര്‍ജിയില്‍ പറയുന്നു.

NO COMMENTS