കൊച്ചി : നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിചാരണാ നടപടിക്രമങ്ങള്‍ തുടങ്ങി. കേസിലെ എട്ടാം പ്രതിയായ നടന് ദീലീപ് അടക്കമുള്ളവര്‍ കോടതിയില്‍ ഹാജരായി. എറണാകുളും ജില്ലാ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ തുടങ്ങിയ കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. കേസ് ഈ മാസം 28ന് പരിഗണിക്കും.