മയാമി: ഫ്ലോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയിലെ നിര്‍മാണത്തിലിരുന്ന നടപ്പാലം തകര്‍ന്നു വീണ് നാല് പേര് മരിച്ചു. അപകടത്തില്‍ എട്ടോളം വാഹനങ്ങള്‍ തകര്‍ന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. വ്യാഴാഴ്ച ഉച്ചയ്ക്കു 1.30 ന് ആയിരുന്നു സംഭവം. ഡേഡ് കൗണ്ടിയിലെ സ്വീറ്റ്വാട്ടര്‍ സിറ്റിയുമായി യൂണിവേഴ്സിറ്റി കാമ്ബസിനെ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നു വീണത്.