മോസ്കോ: റഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ എട്ടുമുതല്‍ വൈകിട്ട് എട്ടുവരെയാണ് തെരഞ്ഞെടുപ്പ് നടക്കുക. നിലവിലെ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് ഒരുവട്ടം കൂടി രാജ്യത്തെ പ്രസിഡന്റ് ആയി തുടരാനാകുമെന്നാണ് കണക്കുകൂട്ടലുകള്‍.യുണൈറ്റഡ് റഷ്യാ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് പുടിന് ഇക്കുറി മത്സരിക്കുന്നത്. പുടിനേക്കൂടാതെ പവേല്‍ ഗ്രുഡിനിന്(റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി), മാക്സിം സുര്യാക്കിന്‍(കമ്യൂണിസ്റ്റ്സ് ഓഫ് റഷ്യ), വ്ലാദിമിര്‍ ഷിറിനോവ്സ്കി(ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി), സെര്‍ജി ബാബുരിന്(റഷ്യന്‍ ഓള് പീപ്പിള്‍സ് യൂണിയന്), സെനിയ സോബ്ചക്(സിവിക് ഇനിഷ്യേറ്റീവ്), ബോറിസ് ടിറ്റോവ്(പാര്‍ട്ടി ഓഫ് ഗ്രോത്ത്), ഗ്രിഗറി യവ്ലിന്സ്കി(ലിബറല്‍ യാബ്ലോകോ(ആപ്പിള്‍) പാര്‍ട്ടി) എന്നിങ്ങനെ ഏഴു സ്ഥാനാര്‍ഥികള്‍ കൂടിയുണ്ട്. പക്ഷെ പുടിന് തന്നെ തിരഞ്ഞെടുക്കപ്പെടുമെന്ന് കരുതുന്നു.