കേരളത്തില്‍ രണ്ടു ദിവസം കൂടി ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത

215

പാലക്കാട്: കേരളത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ രണ്ടു ദിവസംകൂടി ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ന്യൂനമര്‍ദത്തിന്റെ ഭാഗമായി ഭൂമിയില്‍ നിന്നു മൂന്നു കിലോ മീറ്റര്‍ മുകളില്‍ മണിക്കൂറില്‍ 25 കിലോ മീറ്റര്‍ വേഗത്തിലുള്ള കാറ്റ് പടിഞ്ഞാറുനിന്ന് കിഴക്കോട്ടുള്ള ഗതിയിലായതിനാല്‍ കനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല റഡാര്‍ ഗവേഷണ കേന്ദ്രം വ്യക്തമാക്കി. അറബിക്കടലില്‍ നിന്നു കൂടുതല്‍ കാറ്റിനുള്ള സൂചനകളും ഇന്നലെ രാത്രിയോടെ ലഭിച്ചുവെന്നും അതുകൊണ്ട് തന്നെ കൂടുതല്‍ ദിവസം മഴയ്ക്കു സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സാധാരണ വ്യാപകമായി ലഭിക്കേണ്ട വേനല്‍മഴ ഇപ്പോള്‍ പ്രാദേശികമായാണു പെയ്യുന്നതെന്നും മലബാര്‍ ഭാഗത്താണു മഴ ഇപ്പോള്‍ അധികം ലഭിക്കുന്നതെന്നു റഡാര്‍ ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞന്‍ ഡോ. എം.ജി. മനോജ് പറഞ്ഞു.

NO COMMENTS