തിരുവനന്തപുരം : കീഴാറ്റൂരില്‍ സമരം ചെയ്യുന്നവരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനെതിരെ വി.ഡി.സതീശന്‍.
കഴുകന്മാരല്ല പതിനൊന്ന് സി.പി.എമ്മുകാരാണ് സമരത്തിലുള്ളതെന്ന് അടിയന്തരപ്രമേയേത്തിന് അനുമതി തേടിയ വി.ഡി.സതീശന്‍ പറഞ്ഞു. കീഴാറ്റൂരില്‍ കണ്ടത് പത്ത് തലയുള്ള രാവണനെയാണ്. വയോവൃദ്ധരടക്കമുള്ളവരാണ് സമരം ചെയ്യുന്നത്. അവരെ കഴുകന്മാരെന്ന് വിശേഷിപ്പിക്കുന്നത് ശരിയില്ല. സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള പാടത്തിലൂടെ കടന്നുപോകുന്ന ദേശീയപാത വികസനത്തെ കുറിച്ച് കമ്മ്യൂണിസ്റ്റുകാരെ പോലും ബോദ്ധ്യപ്പെടുത്താനാവാത്ത അവസ്ഥയിലാണ് സര്‍ക്കാരെന്നും സതീശന്‍ പറഞ്ഞു.