പുതുക്കോട്ടയില്‍ പെരിയാര്‍ പ്രതിമയ്ക്ക് നേരെ ആക്രമണം

252

ചെന്നൈ: തമിഴ്നാട്ടില്‍ പെരിയാര്‍ പ്രതിമയ്ക്ക് നേരെ വീണ്ടും ആക്രമണം. പുതുക്കോട്ടയിലാണ് പെരിയാര്‍ (ഇ.വി.രാമസ്വാമി) പ്രതിമ അജ്ഞാത സംഘം തകര്‍ത്തത്. കഴിഞ്ഞ ഒരുമാസമായി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പല പ്രമുഖരുടെയും പ്രതിമകള്‍ക്കുനേരെ ആക്രമണം ഉണ്ടായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

NO COMMENTS