കൊല്ലം: ഇരവിപുരം കാക്കത്തോപ്പില്‍ കാറില്‍ എത്തിയ നാലംഗ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കഴിഞ്ഞ രാത്രി ഉത്സവപരിപാടികള്‍ കണ്ടശേഷം കൂട്ടുകാരൊടൊപ്പം വരുന്നതിനിടെ ഇരവിപുരം സ്വദേശിയായ ലിബിനെ(24) വെട്ടിയത്. തലയ്ക്ക് വെട്ടേറ്റ ഇയാളെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരവിപുരം പോലീസ് കേസെടുത്തു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.