ഷില്ലോംഗ് : മേഘാലയയില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് എട്ടുപേര്‍ക്ക് പരുക്കേറ്റു. മേഘാലയയിലെ വെസ്റ്റ്ഗാരോ ജില്ലയിലാണ് സംഭവം. ഗ്യാസ് സിലണ്ടറിലേക്ക് തീപടര്‍ന്നതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പൊലീസ് അധികൃതര്‍ അറിയിച്ചത്. അഗ്‌നിശമന സേനാവിഭാഗം സ്ഥലത്തെത്തിയാണ് പൊട്ടിത്തെറിയില്‍ പടര്‍ന്ന തീ അണച്ചത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.