സെക്രട്ടേറിയറ്റിന് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയവരെ താഴെയിറക്കി

174

ഇന്ത്യാ റിസര്‍വ് ബറ്റാലിയനിലേക്ക് നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിലെ ബഹുനില കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഉദ്ദ്യോഗാര്‍ത്ഥികളെ പൊലീസ് അനുനയിപ്പിച്ച് താഴെയിറക്കി. നിയമന കാര്യത്തില്‍ അനുകൂല തീരുമാനമെടുക്കാമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ സമരം അവസാനിപ്പിച്ച് സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്ക് കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെ ഇറങ്ങാന്‍ തയ്യാറായത്. ഇന്നലെ രാവിലെ മുതല്‍ കെട്ടിടത്തിന് മുകളില്‍ കയറി സമരം ചെയ്യുകയായിരുന്ന ഇവര്‍ക്ക് ഭക്ഷണം നല്‍കാനുള്ള മറ്റ് ഉദ്ദ്യോഗാര്‍ത്ഥികളുടെ ശ്രമം ബാങ്ക് അധികൃതര്‍ തടഞ്ഞിരുന്നു.
ഇന്നലെ രാവിലെ പത്തരയോടെയാണ് സെക്രട്ടറിയേറ്റിന്റെ മുന്നിലെ വന്‍ മരത്തില്‍ രണ്ടു പേരും സമീപത്തെ ബഹുനില കെട്ടിടത്തിനു മുകളില്‍ അഞ്ചു പേരും ആത്ഹത്യ ഭീഷണിമുഴക്കി തുടങ്ങിയത്. ഇന്ത്യന്‍ റിസ‍ര്‍വ്വ് ബറ്റാലയനിലേക്ക് നിയമനം കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ കഴിഞ്ഞ ആറു ദിവസമായി സെക്രട്ടറിയേറ്റിനു മുന്നില്‍ നിരഹാര സമരത്തിലായിരുന്നു. തീരുമാനമാനമാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യ ഭീഷണി. യുവാക്കളെ താഴെയറിക്കാനുള്ള ശ്രമം ഫലം കാണാത്തതിനെ തുടര്‍ന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും മുഖ്യമന്ത്രിയും ഉദ്യോഗസ്ഥാര്‍ത്ഥികളെ വിളിപ്പിച്ചു. സമരം നിര്‍ത്തി ചര്‍ച്ചയ്ക്കു തയ്യാറാകണമെന്ന ഉപാധി സമരക്കാര്‍ തള്ളി.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം മരത്തിന് മുകളിലുണ്ടായിരുന്ന ഒരാള്‍ നിലത്തിറങ്ങി ആഭ്യന്തര സെക്രട്ടറി ഉദ്യോഗാര്‍ത്ഥികള്‍ കണ്ടിരുന്നു. നിയമനം വേഗത്തിലാക്കാന്‍ സര്‍ക്കതാരിനോട് ശുപാശ ചെയ്യാമമെന്ന് ആഭ്യന്തര സെക്രട്ടറി ഉറപ്പുനല്‍കി. ഇതിനിടെ അവശനായാ രണ്ടാമനെ ഫയര്‍ഫോഴ്‌സ് മരത്തില്‍ നിന്നും താഴെയിറക്കി. രേഖാമൂലം ഉറപ്പു നല്‍ക്കാതെ താഴെയിറങ്ങില്ലെന്ന് പ്രഖ്യാപിച്ചാണ് കെട്ടിടത്തിന് മുകളിലുള്ളവര്‍ സമരം തുടരുന്നത്.
ആറുമാസം മുമ്പ ഇതേ സംഘടയിലെ രണ്ടുപേര്‍ സെക്രട്ടേറിയറ്റിന് എതിര്‍വശത്തുള്ള മറ്റൊരു കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. അന്ന് ജില്ലാ കളക്ടറുടെ സാനിധ്യത്തില്‍ ചര്‍ച്ച നടത്തിയാണ് ഇവരെ അനുനയിപ്പിച്ച് താഴെയിറക്കിയത്. 2010ലാണ് ഇന്ത്യന്‍ റിസര്‍വ്വ് ബാറ്റാലിയനിലേക്ക് റാങ്ക് ലിസ്റ്റ് പ്രസദ്ധീകരിച്ചത്.

NO COMMENTS

LEAVE A REPLY