ന്യൂഡല്‍ഹി : കാവേരി നദീജല തര്‍ക്കത്തില്‍ കേരളം പുനഃപരിശോധന ഹര്‍ജി നല്‍കി. കേരളത്തിന് അധിക ജലം നല്‍കേണ്ടെന്ന സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരാണ് ഹര്‍ജി നല്‍കിയത്. വിധിയില്‍ വ്യക്തത വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേരളത്തിനും പുതുച്ചേരിക്കും അധിക ജലം നല്‍കേണ്ടതില്ലെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. അതേസമയം കര്‍ണാടകത്തിന് അധികജലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. കര്‍ണാടകത്തിന് 14.75 ടിഎംസി ജലം അധികം നല്‍കണമെന്നാണ് വിധി. തമിഴ്നാടിന് 192 ടിഎംസി ജലം നല്‍കണമെന്ന ട്രൈബ്യൂണല്‍ വിധി സുപ്രീം കോടതി ഭേദഗതി ചെയ്തു. തമിഴ്നാടിനുള്ള അധികജലം 177.25 ടിഎംസിയായാണ് കുറച്ചത്. ജലവിതരണം നിയന്ത്രിക്കുന്നതിനായി കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ ഇത് പുനഃപരിശോധിക്കാമെന്നും കോടതി അറിയിച്ചിരുന്നു.