സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചെന്ന് പരാതി. യുവതിയുടെ ഗര്‍ഭപാത്രവും നീക്കം ചെയ്യേണ്ടിവന്നു. പരാതിയെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തി.
കൊല്ലം ആശ്രാമം സ്വദേശി ശ്രീനാഥും ഭാര്യ നീതുവുമാണ് പരാതിനല്‍കിയത്. ഗുജറാത്തില്‍ സ്വകാര്യ സ്കൂളില്‍ അധ്യാപികയാണ് നീതു. ഏഴുമാസം ഗര്ഭിണിയാപ്പോഴാണ് അവധിയെടുത്ത് നാട്ടിലെത്തിയത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു തുടര്‍ ചികിത്സ. ചികിത്സയില്‍ വന്നപിഴവാണ് ഗര്‍ഭസ്ഥശിശു മരിക്കാനും യുവതിയുടെ ഗര്‍ഭപാത്രം നീക്കം ചെയ്യാനും കാരണമെന്നാണ് പരാതി.
കൊല്ലം ഈസ്റ്റ് പൊലീസാണ് പരാതിയില്‍ കേസെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി പോളയത്തോട് ശ്മാശാനത്തില്‍ സംസ്കരിച്ച ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള മൂന്ന് ഡോക്ടര്‍മാരാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. ഇതോടെ ഗര്‍ഭസ്ഥ ശിശുവിന്റെ മരണകാരണം സ്ഥിരീകരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍