സീറോ മലബാര്‍ സഭ ഭൂമി ഇടപാട് ചര്‍ച്ച ചെയ്യാന്‍ വിളിച്ച വൈദിക സമിതിയോഗത്തില്‍ സംഘര്‍ഷം

254

കൊച്ചി : സീറോ മലബാര്‍ സഭ ഭൂമി ഇടപാട് ചര്‍ച്ച ചെയ്യാന്‍ വിളിച്ച വൈദിക സമിതിയോഗത്തില്‍ സംഘര്‍ഷം. കര്‍ദ്ദിനാള്‍ അനുകൂലികളും പ്രതിഷേധക്കാരും തമ്മിലാണ് സംഘര്‍ഷം. യോഗം നടക്കുന്നിടത്തേക്ക് കര്‍ദ്ദിനാള്‍ അനുകൂലികള്‍ തള്ളിക്കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായതോടെ പൊലീസ് ഇടപെട്ട് ഇവരെ സ്ഥലത്ത് നിന്ന് നീക്കി.

ഭൂമിയിടപാടില്‍ സഭയ്ക്കുണ്ടായ സാമ്ബത്തിക നഷ്ടം നികത്താമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്നലെ കെസിബിസിയുടെ മധ്യസ്ഥ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. വൈദിക സമിതിയില്‍ തെറ്റ് ഏറ്റുപറയുമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞിരുന്നു. വൈദിക സമിതി ചേര്‍ന്ന് തീരുമാനം അറിയിക്കാമെന്ന് സെക്രട്ടറി ഫാ. തോമസ് പറഞ്ഞു.

NO COMMENTS