കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ രണ്ടാംഘട്ട സമരം ഇന്ന് മുതല്‍

237

കണ്ണൂര്‍ : കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ രണ്ടാംഘട്ട സമരം ഇന്ന് മുതല്‍ തുടങ്ങും. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ സമരത്തിന് പിന്തുണയുമായി ഇന്ന് കീഴാറ്റൂരിലെത്തും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസും അതീവ ജാഗ്രതയിലാണ്. ഉച്ചയ്ക്ക് രണ്ട് മണിയോടെ തളിപറമ്ബില്‍നിന്ന് കീഴാറ്റൂരിലേയ്ക്ക് വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും. കെപിസിസി മുന്‍ പ്രസിഡന്റ് വിഎം സുധീരന്‍, സുരേഷ് ഗോപി എംപി, സാമൂഹിക പ്രവര്‍ത്തക ദയാബായി എന്നിവര്‍ മാര്‍ച്ചില്‍ അണിചേരും. കേരളം കീഴാറ്റൂരിലേയ്ക്ക് എന്ന മുദ്രാവാക്യവുമായി വിവിധ പരിസ്ഥിതി സംഘടനാ പ്രതിനിധികളും കീഴാറ്റൂരിലെത്തും. തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചുകളഞ്ഞ വയല്‍ക്കിളികളുടെ സമരപന്തല്‍ പുനഃസ്ഥാപിക്കും. എന്തൊക്കെ സമ്മര്‍ദ്ദങ്ങളുണ്ടായാലും സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് വയല്‍ക്കിളികള്‍. അതേസമയം സംഘര്‍ഷസാധ്യതയുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കനത്ത പൊലീസ് സുരക്ഷയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.

NO COMMENTS