പാലക്കാട് വാളയാറില്‍ ഒരു കോടിയിലധികം കുഴല്‍പ്പണം പിടികൂടി. ചെന്നൈയില്‍ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സില്‍ എക്സൈസ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. രണ്ട് പേരെ അറസ്റ്റ് ചെയ്തു.
വാളയാര്‍ ടോള്‍ പ്ലാസക്ക് സമീപം എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് സ്വകാര്യ ബസ്സില്‍ കടത്തിയ പണം പിടികൂടിയത്. 1,05,28,000 രൂപയാണ് ബാഗിലുണ്ടായിരുന്നത്.ചെന്നൈ സ്വദേശികളായ അഹമ്മദ് തക്സിന്, മുഹമ്മദ് കുദ്ദൂസ് എന്നിവരാണ് പിടിയിലായത്. ബാഗുകളില്‍ നിറച്ച് സീറ്റിനടിയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. പെരിന്തല്‍മണ്ണയില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങുന്നതിനാണ് പണം കൊണ്ട് വന്നതെന്നാണ് പിടിയിലായവര്‍ മൊഴി നല്കി. എന്നാല്‍ യാതൊരുവിധ രേഖകളും ഇവരുടെ കൈവശമുണ്ടായിരുന്നില്ല.
പണം ഇന്‍കം ടാക്സ് അധികൃതര്‍ക്ക് എക്സൈസ് കൈമാറി. ഒരു മാസത്തിനുള്ളില്‍ നാലാം തവണയാണ് പാലക്കാട് നിന്നും വന്‍ തോതില്‍ കുഴല്‍പണം പിടികൂടുന്നത്. ആഡംബര വാഹനങ്ങള്‍ പരിശോധിക്കാന്‍ ആരംഭിച്ചപ്പോള്‍ കുഴല്‍പ്പണകടത്ത് ബസ്സ് വഴിയായിട്ടുണ്ട്. മലപ്പുറം കോഴിക്കോട് ജില്ലകളിലേക്കാണ് പണം പ്രധാനമായും എത്തുന്നത്.