രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ തീയതിയും ഇന്ന് അറിയാം. രാവിലെ 11 മണിക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം. കോണ്‍ഗ്രസ്സും ബിജെപിയും നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്ന കര്‍ണാടക തെരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിക്കും മുന്‍പേ പ്രചാരണം ആരംഭിച്ചിരുന്നു. ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്സും തിരിച്ചു പിടിക്കാന്‍ ബിജെപിയും കഠിന പ്രയത്നത്തിലാണ്. അതിനിടെ, അഭിപ്രായ സര്‍വേ ഫലങ്ങള്‍ കോണ്‍ഗ്രസിനൊപ്പമാണ്. നൂറിലധികം സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.