കോട്ടയം: കോട്ടയം മേലുകാവില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് ഒരാള്‍ മരിച്ചു. മുട്ടം മടക്കത്താനം സ്വദേശി ആനന്താണ് മരിച്ചത്. ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു. പ്ലസ്ടു വിദ്യാര്‍ത്ഥികളായ എഴുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഹരീഷ്, ഷെഫിന്‍, ജോസ്, അലന്‍, രഞ്ജിന്‍, രാഹുല്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.