കേരള പ്രദേശ് പ്രവാസി കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നാളെ നിയമസഭാ മാർച്ച് 

241

തിരുവനന്തപുരം : ‘ ഉണരൂ ഭരണകൂടമേ ഉണരൂ ‘ എന്ന മുദ്രാവാക്യവുമായി
കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ
നാളെ  രാവിലെ (03-04-2018) 10 മണിക്ക്  നടത്തുന്ന നിയമസഭാ മാർച്ച്  കെ.മുളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കേരളത്തിന്‍റെ വികസന കുതിപ്പിന് കാരണമായ പ്രവാസികളെ ചൂഷണത്തിനായി മാത്രം
ലക്ഷ്യമിടുന്ന ഭരണകൂടത്തിന്‍റെ പിന്തിരിപ്പൻ നയങ്ങൾ തിരുത്തുക, പ്രായപരിധിയില്ലാതെ ക്ഷേമനിധിയിൽ അംഗത്വം അനുവദിക്കുക,
പ്രവാസികൾക്ക് സാന്ത്വനമേകേണ്ട, നോർക്കയുടെ കുത്തഴിഞ്ഞ  പ്രവർത്തനങ്ങൾ
കാര്യക്ഷമമാക്കുക, കെട്ടിക്കിടക്കുന്ന പ്രവാസി ക്ഷേമ അപേക്ഷകൾ അടിയന്തിര
പ്രാധാന്യത്തോടെ തീർപ്പാക്കുക, സ്വയംതൊഴിൽ വായ്പകൾ വെറും
പ്രഖ്യാപനങ്ങളിലൊതുക്കാതെ അപേക്ഷകർക്ക് ലഭ്യമാക്കുക, സ്വയം തൊഴിൽ
സംരംഭങ്ങൾ ആരംഭിക്കുന്ന പ്രവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം
ഉറപ്പുവരുത്തുക, ക്ഷേമനിധിയിൽ അംഗങ്ങളായ തിരിച്ചു വന്ന പ്രവാസികൾക്കും
ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുക, നോർക്ക ചെയർമാനായിട്ടും ഒന്നും
ശരിയാക്കാതെ ഉറക്കം നടിക്കുന്ന മുഖ്യമന്ത്രി  പിണറായി വിജയനും കേരള
സർക്കാരും ഉണർന്നു പ്രവർത്തിക്കുക  തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു
കൊണ്ടാണ് പ്രവാസി കോൺഗ്രസിൻറെ നേതൃത്വത്തിൽ നിയമസഭാ മാർച്ച്
നടത്തുന്നതെന്ന് സംസ്ഥാന പ്രസിഡൻറ് ഐസക്ക് തോമസ് പറഞ്ഞു.
ഫോൺ-8893501787, 9387801787 ഐസക്ക് തോമസ് , സംസ്ഥാന പ്രസിഡണ്ട്.

NO COMMENTS