തിരുവനന്തപുരം : തിരുവനന്തപുരം പാപ്പനംകോട് പൂഴിക്കുന്ന് സ്വദേശി ഷമീറും ഭാര്യയും ഇവരുടെ രണ്ട് പിഞ്ചു കുട്ടികൾക്കുമാണ് അതി ക്രൂരമായി നാല്പതോളം വരുന്ന ആളുകൾ മർദ്ദിച്ചവശനാക്കിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ട്രെയിനിൽ നിന്ന് പുറത്തേക്ക് മക്കളെയും കൊണ്ട് ഓടാൻ കഴിയാത്തതുകൊണ്ട്, ഷമീറിൻറെ ഭാര്യ സജ്ന ചങ്ങല വലിച്ചു നിര്‍ത്തി, പോലീസ് സ്റ്റേഷനിലേക്ക് ഓടിയെന്നും, പോലീസിൽ പരാതിപ്പെടുമ്പോഴേക്കും കുഴഞ്ഞു വീണെന്നും, പെട്ടെന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും നാട്ടുകാർ പറയുന്നു. ക്രിമിനല്‍ സംഘം ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നും, ആക്രമണത്തിന് നേതൃത്വം കൊടുത്തവരെ കണ്ടാലറിയാമെന്നും, റെയിൽവേ സ്റ്റേഷൻ, തമ്പാനൂർ എന്നീ സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ, എന്നെയും ഭാര്യയെയും മക്കളെയും തല്ലി ചതച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ സാധിക്കുമെന്നാണ് ഷമീർ പറയുന്നത്.