ജയ് പൂര്: ദളിത് ബന്ദിനെ തുടര്‍ന്നുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാനിലെ കരൗളി ജില്ലയിലെ ഹിന്ദൗന്‍ സിറ്റിയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ വ്യാപക സംഘര്‍ഷം. പ്രതിഷേധക്കാര്‍ ദളിത് എം.എല്‍.എയുടെയും, മുന്‍ എം.എല്‍.എയുടേയും വീടിന് തീവെച്ചു.
ബി.ജെ.പി എം.എല്‍.എയായ രാജകുമാരി ജാദവ്, മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ ബരോസിലാല് ജാദവ് എന്നിവരുടെ വീടാണ് തീവെച്ച് നശിപ്പിച്ചത്. സംഭവത്തില്‍ നാല്പതു പേരെ പൊലീസ് അറസ്റ്റു ചെയ്തു.