രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച രണ്ടരക്കിലോ സ്വര്‍ണം മംഗലപുരം പൊലീസ് പിടികൂടി. മഹാരാഷ്‌ട്ര സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റയിലെടുത്തു.
വാഹനപരിശോധനക്കിടെയാണ് സ്വര്‍ണം പിടികൂടിയത്. തിരുവന്തപുരത്തുനിന്നു കരുനാഗപ്പള്ളിയിലേക്ക് സ്വര്‍ണം കൊണ്ടുപോയ വാഹനം കണിയാപുരത്ത് മറ്റൊരു വാഹനവുമായി ഇടിച്ചു. എന്നിട്ടും വാഹനം നിര്‍ത്തായെ മുന്നോട്ടുപോയപ്പോല്‍ സംശയതോന്നിയ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വാഹനത്തിനുള്ളില്‍ പരിശോധ നടത്തിയപ്പോഴാണ് ഒരുക്കിയ സ്വര്‍ണ കട്ടികള്‍ കണ്ടെത്തിയത്. മഹാരാഷ്‌ട്ര സ്വദേശികളായ തുഷാന്ത, സംഗരയുമാണ് വാഹനത്തിലുണ്ടായിരുന്നത്. മതിയായ രേഖഖള്‍ ഇല്ലത്തിനാല്‍ സ്വര്‍ണവും വാഹനവും രണ്ടുപേരെയും പൊലീസ് കസ്റ്റഡയിലെടുത്തു. ഇഅവരെ ആദായനികുതി ഉദ്യോഗസ്ഥരും ചോദ്യം ചെയ്തു. പ്പതികളെയും സ്വര്‍ണവും കോടതിയില്‍ നല്‍കുമെന്ന് പൊലീസ് പറഞ്ഞു.