കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് വിഷയം ; മാനുഷിക പരിഗണന കണക്കിലെടുത്തുമാണ് ബില്ലിനെ പിന്തുണച്ചതെന്ന് രമേശ് ചെന്നിത്തല

186

തിരുവനന്തപുരം: കുട്ടികളുടെ ഭാവി ഓര്‍ത്തും മാനുഷിക പരിഗണന കണക്കിലെടുത്തുമാണ് നിയമസഭയില്‍ പ്രൊഫഷണല്‍ കോളേജ് ബില്ലിനെ പിന്തുണച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വാശ്രയ മാനേജ്‌മെന്റുകളുടെ കൊള്ളയ്ക്ക് ഒരു കാരണവശാലും കൂട്ടുനില്‍ക്കില്ല. യു.ഡി.എഫ്. കക്ഷിനേതാക്കള്‍ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

ആത്മഹത്യയിലേക്ക് പോകുന്ന കുട്ടികളുടെ കണ്ണീരിന് മുന്നില്‍ മനുഷ്യത്വത്തിന് മുന്‍ഗണന നല്‍കേണ്ടി വന്നതിനാലാണ് ബില്ലിനെ പിന്തുണച്ചത്. ഈ കോളജുകളിലെ മാനേജ്‌മെന്റുകള്‍ നടത്തിയ നിയമലംഘനത്തെ യു.ഡി.എഫ് ഒരിക്കലും അംഗീകരിച്ചിരുന്നില്ല. സുപ്രീം കോടതിയുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

NO COMMENTS