കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് വിഷയം ; സു​പ്രീം കോ​ട​തി വി​ധി ദൗ​ര്‍​ഭാ​ഗ്യ​ക​ര​മെ​ന്ന് കോ​ടി​യേ​രി

265

തി​രു​വ​ന​ന്ത​പു​രം : ക​ണ്ണൂ​ര്‍, ക​രു​ണ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഓ​ര്‍​ഡി​ന​ന്‍​സ് റ​ദ്ദാ​ക്കി​യ സു​പ്രീം കോ​ട​തി വി​ധി ദൗ​ര്‍​ഭാ​ഗ്യ​ക​ര​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. ഉ​ത്ത​ര​വ് മു​ന്‍​വി​ധി​യോ​ടെ​യു​ള്ള​താ​ണ്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​ശ​ങ്ക​യാ​ണ് സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ച്ച​ത്. സ​ര്‍​ക്കാ​രി​ന്‍റെ സ​ദു​ദ്ദേ​ശം കോ​ട​തി മാ​നി​ച്ചി​ല്ലെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.
സ​ര്‍​ക്കാ​രി​ന്‍റെ ബി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. 2016- 17 വ​ര്‍​ഷം പ്ര​വേ​ശ​നം ല​ഭി​ച്ച 180 വി​ദ്യാ​ര്‍​ഥി​ക​ളെ​യും ഉ​ട​ന്‍ പു​റ​ത്താ​ക്ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി ഇ​ന്ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. കോ​ട​തി ഉ​ത്ത​ര​വ് സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ല്‍ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​കു​മെ​ന്നും സു​പ്രീം​കോ​ട​തി അ​റി​യി​ച്ചു.

NO COMMENTS