വാരണാസി: ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് റാലി വെട്ടിച്ചുരുക്കിയ സോണിയ ഗാന്ധി ദില്ലിയിൽ തിരിച്ചെത്തി. സോണിയയെ സ്വീകരിക്കാൻ മകൾ പ്രിയങ്ക ഗാന്ധിയും വിമാനത്താവളത്തിലെത്തി.
കടുത്ത പനിയും ജലദോഷവും ഉണ്ടായിരുന്നിട്ടും റാലിയുമായി മുന്നോട്ട് പോകാൻ സോണിയ ആവശ്യപ്പെടുകയായിരുന്നെന്ന് പ്രിയങ്ക പറഞ്ഞു. അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മോദിയുടെ മണ്ഡലമായ വാരണസിയിൽ നിന്നാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്.10 വർഷത്തിന് ശേഷമാണ് വാരണസിയിൽ സോണിയ പ്രചരണത്തിന് എത്തിയത്.