ജോധ്പൂര്‍ : കൃഷ്ണമൃഗത്തെ വേട്ടയാടിയെന്ന കേസില്‍ തടവ് ശിക്ഷ ലഭിച്ച ബോളിവുഡ് നടന് സല്മാന് ഖാന് സമര്‍പ്പിച്ച ജാമ്യാപേക്ഷ രാജസ്ഥാന് ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലും കുറ്റവിമുക്തമായെന്നും അതിനാല്‍ ഈ കേസില്‍ ജാമ്യം അനുവദിക്കണണെന്നുമാണ് സല്മാന് ഖാന്റെ അഭിഭാഷകന് വാദിക്കുന്നു.
19 വര്‍ഷം പഴക്കമുള്ള കേസില്‍ അഞ്ച് വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ഇന്നലെ ജോധ്പൂര്‍ റൂറല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വിധിച്ചത്. ശിക്ഷാ വിധിക്ക് പിന്നാലെ സല്മാന് ഖാനെ ജോധ്പൂരിലെ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയിരുന്നു.