ന്യൂഡല്‍ഹി: പഞ്ചാബ് നാഷണ്‍ ബാങ്കില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയെ അറസ്റ്റ് ചെയ്യാന്‍ ഹോങ്കോങ് ഭരണാധികാരികളോട് ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ നിന്നും കടന്ന നീരവ് മോദി ഹോങ്കോങ്ങിലുണ്ടെന്ന് അന്വേഷണ എജന്‍സികള്‍ക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്യാന്‍ ഇന്ത്യ ആവശ്യപ്പെട്ടത്. നീരവ് മോദിയെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട വിവരം വിദേശകാര്യ സഹമന്ത്രി വി.കെ സിങ് ലോക്സഭയെ അറിയിച്ചിട്ടുണ്ട്.