കൊച്ചി : ഒരു കുട്ടിക്ക് മാത്രമായി സിബിഎസ്ഇ 10ാം ക്ലാസ് കണക്കുപരീക്ഷ വീണ്ടും നടത്താന്‍ ഹൈക്കോടതി ഉത്തരവ്. പത്താം ക്ലാസ് വിദ്യാര്‍ഥി അമിയ സലീം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. പരീക്ഷാസമയത്ത് അമിയക്ക് ലഭിച്ചത് കഴിഞ്ഞ വര്‍ഷത്തെ ചോദ്യപേപ്പറായിരുന്നു.
മൂല്യനിര്‍ണയം പൂര്‍ത്തിയാകും മുന്‍പ് പരീക്ഷ നടത്തണമെന്നും ഉത്തരവില്‍ പറയുന്നു. അമിയ സലീമിന്റെ പരാതി സിബിഎസ്ഇ അവഗണിച്ചത് വലിയ വാര്‍ത്തയായിരുന്നു