കൊച്ചി: നടന് ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് ഭൂമി കൈയ്യേറ്റം നടത്തിയെന്ന പരാതിയില്‍ എഫ്ഐആര്‍ എടുത്ത് വിജിലന്‍സ് അന്വേഷണം വേണമെന്ന ഉത്തരവിനെതിരെ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതിന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ തൃശൂര്‍ വിജിലന്‍സ് കോടതി വിമര്‍ശനമുന്നയിച്ചിരുന്നു.