ന്യൂഡല്‍ഹി : കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. വിവിധ വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാനാകില്ലെന്നൂം സംസ്ഥാനങ്ങളിലെ പരിസ്ഥിതി സെക്രട്ടറിമാരുടെ യോഗത്തില്‍ മന്ത്രാലയം വ്യക്തമാക്കി. വില്ലേജുകള്‍ അടിസ്ഥാനമാക്കി മാത്രമേ റിപ്പോര്‍ട്ട് നടപ്പാക്കാനാകൂ എന്നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട്.
എന്നാല്‍ 424 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഒഴിവാക്കണമെന്ന ആവശ്യം ഇന്നു ചേര്‍ന്ന യോഗത്തില്‍ കേരളം മുന്നോട്ടുവെച്ചു. ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്നും വില്ലേജുകള്‍ അടിസ്ഥാനമാക്കി മാത്രമേ റിപ്പോര്‍ട്ട് നടപ്പാക്കാനാകൂവെന്നും കേന്ദ്രം ആവര്‍ത്തിച്ചു. പുതിയ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം േകരളം സമര്‍പ്പിക്കണമെന്നും കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.