കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. ഒന്നര വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ്ണ വില. പവന് 160 രൂപ വര്‍ധിച്ച് 23,120 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2,890 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു. ഇന്നലെ പവന് 120 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 22,880 രൂപയിലായിരുന്നു വ്യാപാരം നടന്നത്.