മധ്യപ്രദേശില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി ; 12 പേര്‍ക്ക് പരുക്ക്

253

ജബല്‍പൂര്‍ : മധ്യപ്രദേശില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി 12 യാത്രക്കാര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്. കട്‌നി-ചോപ്പാന്‍ പാസഞ്ചര്‍ ട്രെയിനിന്റെ അഞ്ച് ബോഗികളാണ് അപകടത്തില്‍പ്പെട്ടത്. റെയില്‍വേ അധികൃതര്‍ അപകട വിവരം സ്ഥിരീകരിച്ചു. കട്‌നി റെയില്‍ വേ സ്റ്റേഷനില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. പരുക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

NO COMMENTS