അമരാവതി: ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാന വ്യാപകമായി ബന്ദ്. സംസ്ഥാനത്തെ ഹോഡ സാധനാ സമിതിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സമിതിയുടെ അഭ്യര്‍ത്ഥന പ്രകാരം യുവജന ശ്രമിക റിതു കോണ്‍ഗ്രസ് പാര്‍ട്ടി (വൈഎസ്‌ആര്‍സിപി), ജനസേന, കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികളും ബന്ദിന് പിന്തുണ നല്‍കിയിട്ടുണ്ട്.