മക്ക മസ്ജിദ് സ്‌ഫോടന കേസ്സില്‍ വിധി പറഞ്ഞ ജഡ്ജി രാജിവെച്ചു

293

ഹൈദരാബാദ് : ഹൈദരാബാദില്‍ 2007 മെയ് 18ന് ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ വിധി പറഞ്ഞ എന്‍ഐഎ ജഡ്ജി രാജിവെച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് മുന്‍പാകെയാണ് രാജി സമര്‍പ്പിച്ചത്. സ്വാമി അസീമാനന്ദ ഉള്‍പ്പടെ അഞ്ചു പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള എന്‍ഐഎ കോടതിയുടെ വിധി പുറപ്പെടുവിച്ച്‌ മണിക്കൂറുകള്‍ക്കിടെയാണ് ജഡ്ജിയുടെ രാജി. അതേസമയം രാജിക്കുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.

NO COMMENTS