ജനകീയ ഹര്‍ത്താല്‍ ; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

305

തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച നടന്ന ജനകീയ ഹര്‍ത്താലില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഹര്‍ത്താലിനിടയില്‍ ഉണ്ടായ വ്യാപക അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി. മോഹന്‍ദാസ് പറഞ്ഞു. മുപ്പത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അറിയിച്ചു.

NO COMMENTS