കോഴിക്കോട് : ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടും നിരോധനാജ്ഞ പുറപ്പെടുവിച്ചു. ബുധനാഴ്ച വൈകിട്ട് ആറു മണി മുതല്‍ ഒരാഴ്ചത്തേക്കാണ് ജില്ലാ പൊലിസ് മേധാവി എസ് കാളിരാജ് മഹേഷ് കുമാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കേരളാ പൊലിസ് ആക്ടിലെ 78, 79 വകുപ്പുകള്‍ പ്രകാരമാണ് നിരോധനാജ്ഞ. ഇതുപ്രകാരം നഗരപരിധിയില്‍ പൊതുസമ്മേളനങ്ങള്‍, പ്രകടനങ്ങള്‍, റാലികള്‍, മാര്‍ച്ചുകള്‍ എന്നിവ നടത്താന്‍ പാടില്ല. മലപ്പുറം ജില്ലയിലെ താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്.