ന്യൂഡല്‍ഹി : ജസ്റ്റിസ് ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ഗൂഢലക്ഷ്യങ്ങളുള്ള ഹര്‍ജികള്‍ നിരുത്സാഹപ്പെടുത്തണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കവെ 2014 ഡിസംബര്‍ ഒന്നിനാണ് ജഡ്ജിയായിരുന്ന ലോയ മരിച്ചത്. അദ്ദേഹത്തിന്റെ സഹോദരി മരണത്തില്‍ ദുരൂഹത ആരോപിച്ചിരുന്നു. എന്നാല്‍ ലോയയുടെ മകന്‍ അനൂജ് ഈ സാധ്യത തള്ളിക്കള്ളിഞ്ഞിരുന്നു.