കണ്ണൂർ∙ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സും (ആർപിഎഫ്) കണ്ണൂർ എക്സൈസ് സർക്കിളും സംയുക്തമായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധയിൽ മംഗലാപുരം – കോയമ്പത്തൂർ ജന്റർ സിറ്റി എക്സ്പ്രസ്സിൽ നിന്നും ഉടമസ്ഥനില്ലാത്ത നിലയിൽ 292 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തു. കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പക്ടർ സജി ലക്ഷ്മണൻ, ആർപിഎഫ് സബ് ഇൻസ്പക്ടർ സുമിത്ത് വി, എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫിസർ വി.പി.ഉണ്ണികൃഷ്ണൻ, ആർപിഎഫ് കോൺസ്റ്റബിൾ റഷിദ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ പി.കെ.ദിനേശൻ, രജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.