നാല് പാലസ്തീന്‍ യുവാക്കളെ ഇസ്രായേല്‍ സൈന്യം വെടിവെച്ചു കൊന്നു

397

ഗാസ അതിര്‍ത്തിയില്‍ നാല് പലസ്തീന്‍ യുവാക്കളെ ഇസ്രായേല്‍ സൈന്യം വെടിവെച്ചു കൊന്നു. കിഴക്കന്‍ ജബലിയയിലാണ് സംഭവം. അഹ്മദ് അബൂ ആഖില്‍ (25), അഹ്മദ് റഷാദ് അല്‍ അതംനേഹ് (24), എന്നിവര്‍ക്കൊപ്പം ഒരു പതിനഞ്ചുകാരനുള്‍പ്പടെ നാലു പേരാണ് കൊല്ലപ്പെട്ടത്. തലയ്ക്കു വെടിയേറ്റാണ് ഇവര്‍ മരിച്ചത്. ഇതോടെ മാര്‍ച്ച്‌ 30ന് തുടങ്ങിയ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 36 ആയി. തുടര്‍ച്ചയായ നാലാം വെള്ളിയാഴ്ചയാണ് പാലസ്തീനികളുടെ പ്രതിഷേധം തുടരുന്നത്. പ്രതിഷേധത്തിലാകെ 445 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇതില്‍ 96 പേര്‍ക്ക് പരിക്കേറ്റത് ഇസ്രായേലിന്റെ വെടിവെപ്പിലാണ്.

NO COMMENTS