റിയാദ് : സൗദി അറേബ്യയില്‍ കൊട്ടാരത്തിന് മുകളിലൂടെ പറന്ന ഡ്രോണ്‍ സൈന്യം വെടിവെച്ചിട്ടു. റിയാദിലെ സല്മാന് രാജകുമാരന്റെ കൊട്ടാരത്തിന് സമീപത്തായി രാത്രി എട്ട് മണിയോടെയാണ് ഡ്രോണ്‍ കണ്ടത്. അതീവസുരക്ഷയുള്ള പ്രദേശമാണ് ഇത്. സംശയാസ്പദമായ സാഹചര്യത്തില്‍ ഡ്രോണ്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സൈന്യം വെടിയുതിര്‍ത്തത്.T