ജമ്മുകശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ; രണ്ട് സൈനികരും, ഒരു ഭീകരനും കൊല്ലപ്പെട്ടു

156

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികരും, ഒരു ഭീകരനും കൊല്ലപ്പെട്ടു. ട്രാല്‍ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. വനമേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്.
കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ സൈനികനും മറ്റൊരാള്‍ പൊലീസുകാരനുമാണ്. ഗുരുതരമായി പരിക്കേറ്റ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS