തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. മെയ് 28ന് തിരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണല്‍ മെയ് 31ന് നടക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനതിയതി മെയ് 10നാണ്. സൂക്ഷ്മപരിശോധന മെയ് 11ന്. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി മെയ് 14 ആണ്. ഇതുസംബന്ധിച്ച വിജ്ഞാപനം മെയ് മൂന്നിന് പുറത്തിറങ്ങും.