മായന്നൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണിയുമായി മായന്നൂരില്‍ നക്സല്‍ അനുകൂല പോസ്റ്റര്‍. കൊണ്ടാഴി സ്വദേശിയുടെ വെല്‍ഡിങ് വര്‍ക്ക് ഷോപ്പിന്റെ മതിലിലാണ് പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. നക്സല്‍ ബാരി ഗ്രൂപ്പ് കേരളഘടകം എന്ന പേരിലാണ് പോസ്റ്റര്‍. രാവിലെ എട്ടരയോടെ വെല്‍ഡിങ് വര്‍ക്ക്ഷോപ്പിനു സമീപത്തുള്ള വാട്ടര്‍ സര്‍വീസ് സെന്ററിലെ മനോജാണ് പോസ്റ്റര്‍ ആദ്യം കണ്ടത്. തുടര്‍ന്ന് പഴയന്നൂര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.