ചെങ്കോട്ടയുടെ പരിപാലന ചുമതല ഡാല്‍മിയ ഗ്രൂപ്പിന്

245

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ചെങ്കോട്ട പരിപാലിക്കുന്നതിനായി സ്വകാര്യ കമ്ബനിയ്ക്ക് ടെണ്ടര്‍ നല്‍കി. ഇത് സംബന്ധിച്ച്‌ ഡാല്‍മിയ ഭാരത്‌ ലിമിറ്റഡ് ടൂറിസം വകുപ്പും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു. 25 കോടി രൂപയുടേതാണ് കരാര്‍. ഇന്‍ഡിഗോ എയര്‍ലൈന്‍സും ജിഎംആര്‍ ഗ്രൂപ്പുമായി മത്സരിച്ചാണ്‌ കരാര്‍ നേടിയത്. ഏപ്രില്‍ ആദ്യവാരം കമ്ബനി സര്‍ക്കാരുമായി കരാറിലെത്തിയിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് വിശദാംശങ്ങള്‍ പുറത്തുവരുന്നത്‌. ഡാല്‍മിയ കുടിവെള്ള കിയോക്‌സുള്‍, ബെഞ്ചുകള്‍ എന്നിവ അടുത്ത ആറു മാസത്തിനുള്ളില്‍ ചെങ്കോട്ടയില്‍ സ്ഥാപിക്കും. ശൗചാലയങ്ങളുടെ വികസനം, നടപ്പാതകള്‍, ലാന്‍ഡ്‌സ്‌കേപ്പിങ്, ത്രീഡി തിയറ്റര്‍, വാഹനങ്ങളുടെ ചാര്‍ജിങ് കേന്ദ്രം, കഫറ്റീരിയ എന്നിവയാണ് ഭാവി വികസന പദ്ധതികള്‍.

NO COMMENTS