കൊല്ലം : കൊട്ടിയം മൈലക്കാട് ദേശീയ പാതയില്‍ സ്വകാര്യ ബസും ടെംപോ വാനും കൂട്ടിയിടിച്ച് പതിനഞ്ചു പേര്‍ക്കു പരുക്ക്. പരുക്കേറ്റവരെ കൊട്ടിയത്തെ രണ്ടു സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉച്ചയ്ക്കു 12 മണിയോടെ മൈലക്കാട് ജംഗ്ഷനിലായിരുന്നു അപകടം. ഒരു യാചകന്‍ റോഡ് മുറിച്ചുകടക്കവെ ഇയാളെ ഇടിക്കാതിരിക്കാന്‍ വെട്ടിത്തിരിച്ച വാന്‍ നിയന്ത്രണം വിട്ട എതിരെ വന്ന ബസില്‍ ഇടിക്കുകയായിരുന്നു.