റിയാദ് : ഖത്തറിനെതിരായ ഉപരോധം സൗദിയും മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളും അവസാനിപ്പിക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപ്. ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈറിനോടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടതെന്നാണ് സൂചന. ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയിലെ ഭിന്നിപ്പ് ഇറാന് മുതലെടുക്കുന്നുവെന്നും യെമനിലും സിറിയയിലും ഇറാന്റെ സ്വാധീനം കൂടിവരുന്നതും സൂചിപ്പിച്ചാണ് പോപ് ഇക്കാര്യം പ്രസ്താവിച്ചിരിക്കുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം വാര്‍ത്താ സമ്മേളനം നടത്തിയ പോംപ് ‘ഗള്‍ഫ് ഐക്യം’ അനിവാര്യമാണെന്നും അത് നേടിയെടുക്കുമെന്നും വ്യക്തമാക്കി.