വരാപ്പുഴ കസ്റ്റഡി മരണം ; ശ്രീജിത്തിന്‍റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തത് മനുഷ്യത്വരഹിതമായ നിലപാടാണെന്ന്‍ രമേശ് ചെന്നിത്തല

212

തിരുവനന്തപുരം : വരാപ്പുഴയില്‍ പോലീസ്‌ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്‍റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കാത്തത് മനുഷ്യത്വരഹിതമായ നിലപാടാണെന്ന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടേത് തെറ്റായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം ആ കുടുംബത്തിന് സ്വാഭാവിക നീതി നല്‍കുന്നതിന്‍റെ ഭാഗമാണെന്നും ചെന്നിത്തല പറഞ്ഞു. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇത്തരം നിലപാടെടുക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

NO COMMENTS