തൃശൂര്‍ : തൃശൂരില്‍ ദളിത് യുവതിയെ ഭാര്‍ത്താവ് ചുട്ടുകൊന്നു. തൃശൂര്‍ വെള്ളിക്കുളങ്ങരയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വീരാജ് എന്ന യുവാവാണ് വെള്ളിക്കുളങ്ങര സ്വദേശിയായ ഭാര്യ ജീത്തുവിനെ തീകൊളുത്തി കൊന്നത്. സംഭവത്തിനു ശേഷം വീരാജ് ഒളിവില്‍ പോയി. ഞായറാഴ്ചയാണ് സംഭവം നടന്നത്. പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജീത്തു ഇന്നലെ മരണപ്പെടുകയായിരുന്നു. ജീത്തുവിനെ വീരാജ് തീകൊളുത്തുന്നത് കണ്ടിട്ടും നാട്ടുകാര്‍ ഇടപെട്ടില്ല.