ന്യൂഡല്‍ഹി: അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യയില്‍ നടന്നത് ഒരു ലക്ഷം കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകളാണെന്ന്‍ റിസര്‍വ് ബാങ്ക്. വിവരാവകാശ നിയമപ്രകാരം സമര്‍പിച്ച അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ബാങ്ക് തട്ടിപ്പ് സംബന്ധിച്ച ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തു വന്നത്. 2013 മുതല്‍ ഈ വര്‍ഷം വരെ നടന്ന തട്ടിപ്പിനറെ വിശദാംശങ്ങളാണിവ. 2013-14 കാലയളവില്‍ 10,170 കോടി നഷ്ടമുണ്ടാക്കിയ 4306 കേസുകള്‍, 14-15ല്‍ 4639, 2015-16ല്‍ 4693, 2016-17 ല്‍ 5076 , 2017 മുതല്‍ 2018 മാര്‍ച്ച് വരെ 5152 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. ഇത്രയും കേസുകളിലായി 1,00,718 കോടി രൂപ നഷ്ടമായതായാണ് ആര്‍ബിഐയുടെ വെളിപ്പെടുത്തല്‍. ബാങ്ക് തട്ടിപ്പു കേസുകള്‍ പരിശോധിച്ച് വരികയാണെന്നും ഉചിതമായ നടപടിയുണ്ടാകുമെന്നും ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്.