വിദേശ വനിതയുടെ കൊലപാതകം ; പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

222

തിരുവനന്തപുരം: കോവളത്ത് ലാത്വിയന്‍ വനിത കൊല്ലപ്പെട്ട കേസ്സിലെപ്രതികളെ ഈ മാസം 17 വരെ പോലീസ് കസ്റ്റിയില്‍ വിട്ടു. തിരുവല്ലം, പനത്തുറ സ്വദേശികളായ ഉമേഷ് (28), ഉദയന്‍ (24) എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് ക്രൂരമായി മര്‍ദിച്ചെന്ന് ഉമേഷ് മജിസ്‌ട്രേറ്റിന് നേരിട്ട് പരാതി നല്‍കി. പ്രതികള്‍ക്ക് ആവശ്യമെങ്കില്‍ വൈദ്യ സഹായം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. പ്രതികളെ ഇന്നലെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കൊലപാതക കുറ്റത്തിന് പുറമെ ബലാത്സംഗം, മയക്കുമരുന്ന് നിരോധന നിയമം എന്നിവ കൂടി ചുമത്തിയാണ് അറസ്റ്റ്.

NO COMMENTS